മുംബൈ: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (ടിസ്സ്) മുതിർന്ന ഉദ്യോഗസ്ഥനെ ബലാത്സംഗം, വേട്ടയാടൽ, അപകീർത്തിപ്പെടുത്തൽ കേസുകളിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ടിസ്സിലെ ജീവനക്കാരിയും സാമൂഹിക പ്രവർത്തകയുമായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
യുവതിയുടെ സഹോദരനും ഭർതൃസഹോദരനും പ്രതി ജോലി വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഡൽഹിയിലും ഹൈദരാബാദിലുംവെച്ച് നിരവധി തവണ ബാലത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. സഹോദരന്‍റെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം.
യുവതിയും പ്രതിയും ഒന്നിച്ചുള്ള ചിത്രങ്ങൾ കാമ്പസിൽ പ്രചരിപ്പിക്കുമെന്ന് പ്രതിയുടെ ഭാര്യ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു. പിന്നീട് ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് യുവതി പരാതി നൽകിയത്.
പ്രതിക്കും ഭാര്യക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ നാളെ വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതിയുടെ ഭാര്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.