തളിപ്പറമ്പ്: പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതാഴം കൊവ്വപ്രത്തെ നരിക്കോടൻ വീട്ടിൽ ഉമ്മറിനെയാണ് (54) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2015 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വീട്ടിൽ കയറി വന്ന് പീഡിപ്പിച്ചതിന് ഒരുവർഷം കഠിന തടവുമാണ് ശിക്ഷ. പരിയാരം പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരായ കെ.പി.ടി. ജലീൽ, ടി.വി. ബിജു പ്രകാശ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.