മർദനമേറ്റ് ആദിവാസി യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

എടക്കര: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. എടക്കര പഞ്ചായത്തിലെ ഉപ്പട മലച്ചി പട്ടികവര്‍ഗ കോളനിയിലെ രമണിയാണ് (26) കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെ സുരേഷിനെ (33) പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുരേഷ് ഭാര്യയുമായി വാക്കേറ്റത്തിലായി. തുടർന്ന് വടികൊണ്ട് രമണിയെ അടിക്കുകയായിരുന്നു.

തലയുടെ പിറകില്‍ മുറിവേറ്റ രമണി ചലനമറ്റെന്ന് മനസ്സിലാക്കിയ സുരേഷ് പ്രദേശത്തെ റിട്ട. ഉദ്യോഗസ്ഥന്റെ അടുത്തെത്തി സംഭവം പറഞ്ഞു. രാത്രി 11ഓടെ സ്ഥലത്തെത്തിയ പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച രമണിക്ക് മക്കളില്ല. പിതാവ്: മന്നി. മാതാവ്: ചീര. സഹോദരന്‍: രതീഷ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.