ശ്രീകണ്ഠപുരം: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 10 വര്‍ഷത്തിന് ശേഷം പിടിയിൽ. ഇടുക്കി വാരിക്കുഴി ചോപ്രാംകുടിയിലെ ചെന്നങ്കോട്ടി റെജി ഗോപി (49) ആണ് പിടിയിലായത്. 2013 ഒക്ടോബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ തീയതിയില്‍ തന്നെയാണ് 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായത്. തളിപ്പറമ്പില്‍നിന്ന് പയ്യാവൂരിലേക്ക് ബസില്‍ കയറിയ റെജിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
പിന്നീട് ഒളിവില്‍ പോയ റെജി ഗോപി മുണ്ടക്കയത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പയ്യാവൂര്‍ പൊലീസ് അവിടെയെത്തുകയായിരുന്നു. നിരീക്ഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തിയതോടെ റെജി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. എസ്.ഐ കെ. ഷറഫുദ്ദീൻ, സീനിയര്‍ സി.പി.ഒമാരായ പ്രമോജ്കുമാര്, അനീഷ്കുമാര്‍, ഡ്രൈവര്‍ രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.