മദ്യലഹരിയിൽ വീട്ടുജനൽ പൊട്ടിച്ച്​ കൈ മുറിഞ്ഞു, ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനക്കാരെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

വള്ളികുന്നം (ആലപ്പുഴ): ചികിത്സക്ക് എത്തിയ സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ അതിക്രമം കാട്ടിയ യുവാക്കൾ പിടിയിൽ. വള്ളികുന്നം പുത്തൻചന്ത ബി.ആർ. ഭവനത്തിൽ അക്ഷയ്ബാബു (25), അനിൽ ഭവനത്തിൽ അനൂപ് (21), താമരക്കുളം അമ്മയുടെ വീട്ടിൽ ഹരി (19) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി കറ്റാനം മേപ്പള്ളിക്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിെൻറ ജനാല ചില്ലുകൾ ഇടിച്ചുപൊട്ടിച്ച അനൂപിെൻറ കൈ മുറിഞ്ഞിരുന്നു. ഇതിന് ചികിത്സക്കായാണ് ആശുപത്രിയിലെത്തിയത്. എന്നാൽ, ചികിത്സ കഴിഞ്ഞപ്പോൾ ബിൽ തുക കൂടുതലാണെന്ന്​ ആ​േരാപിച്ച്​ ജീവനക്കാരെ ആക്രമിച്ചു. വിവരമറിഞ്ഞ്​ പൊലീസ്​ സ്​ഥലത്തെത്തി. സി.െഎ എം.എം. ഇഗ്നേഷ്യസ്, എസ്.െഎ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two arrested in attack against Hospital staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.