ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസെൻറ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. കുറ്റകൃത്യത്തിനുശേഷം സംസ്ഥാനംവിട്ട ഇവരെ ബംഗളൂരുവിൽനിന്ന് പിടികൂടിയതെന്നാണ് വിവരം. മറ്റൊരു എസ്.ഡി.പി.ഐ പ്രവർത്തകെനയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
രഞ്ജിത്ത് വധത്തിൽ നേരിട്ട് പങ്കുള്ള രണ്ടുപേർ അറസ്റ്റിലാകുന്നത് ആദ്യമാണ്. എന്നാൽ, കൊലപാതകം നേരിൽകണ്ട രഞ്ജിത്തിെൻറ മാതാവ് വിനോദിനി, ഭാര്യ ലിഷ എന്നിവരുടെ മുന്നിൽ തിരിച്ചറിയൽപരേഡ് നടത്തിയശേഷമേ പ്രതികളുടെ ഫോട്ടോയടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിടൂ എന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
നേരത്തേ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ സഹായിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇതുവരെ ഏഴുപ്രതികളെയാണ് പിടികൂടാനായത്. ബാക്കിയുള്ളവരെ കണ്ടെത്താൻ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായവരുടെ ഫോൺകാളുകൾ അടക്കമുള്ളവ പരിശോധിച്ച് കൃത്യത്തിൽ പങ്കാളികളായവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതിനിടെ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ വധിച്ച കേസിൽ റിമാൻഡിലായ ഒമ്പതുപേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.