പ്രതീകാത്മക ചിത്രം

63 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

മട്ടന്നൂർ: വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് കാസർകോട് റേഞ്ച് ഓഫിസർ വി. രതീശന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്.

മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവർ ഓടിരക്ഷപ്പെട്ടു.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലിയാൻഡർ എഡ്വൈഡ്, കെ.വി. സുബിൻ, കെ. ശിവശങ്കർ, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Tags:    
News Summary - Two arrested with 63 kg of sandalwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.