വിഴിഞ്ഞം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരെ പ്രതികളിലൊരാൾ വാൾ വീശിയതിനെത്തുടർന്ന് ഒരു ഉദ്യോഗസ്ഥന്റെ കൈക്ക് മുറിവേറ്റു.
കഠിനംകുളം ശാന്തിപുരം ജോൺഹൗസിൽ സാജൻ (19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടം സ്വദേശിയുമായ ഷിജോ സാമുവേൽ (22) എന്നിവരെയാണ് എക്സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ഷിജോ സാമുവേലിെൻറ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സാജനാണ് ഉദ്യോഗസ്ഥരെ വാൾ വീശി ആക്രമിച്ചത്. പ്രതികളുടെ പക്കൽനിന്ന് നാലുഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തു.
വിഴിഞ്ഞം-പൂവാർ റൂട്ടിൽ ചപ്പാത്ത് ജങ്ഷന് സമീപത്ത് നിന്ന് ആദ്യം ഷിജോ സാമുവേലിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ സാജനും പിടിയിലാവുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ അജീഷ് എൽ.ആർ, പ്രിവന്റിവ് ഓഫിസർ ഷാജു കെ, സിവിൽ എക്സൈസ് ഓഫിസർമാരായ ടോണി, ഉമാപതി, സതീഷ്കുമാർ, അനീഷ്, പ്രസന്നൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.