സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ വീട്ടിൽ കെ.പി. ജിഷാദ്, കച്ചേരി ബിസ്മില്ല വീട്ടിൽ കെ.കെ. ഷഹീർ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബൈക്കിൽ വരുകയായിരുന്ന ഇവരിൽനിന്ന് 21 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയിൽ, നാല് ഡയസ്പം ടാബ്ലറ്റ് എന്നിവയാണ് കണ്ടെടുത്തത്.
ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ ജി. അനിൽകുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.