പാലക്കാട് രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒഴിഞ്ഞ് കിടക്കുന്ന പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശ​ത്ത് നിന്നും രണ്ടു യുവാക്കളെ കാണാതായിരുന്നു. ഇന്നലെ രാവിലെ മുതലാണ് ഇരുവരെയും കാണാതായത്. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കാണാതായത്.

പ്രദേശത്ത് സംഘർഷം നടന്നതായും ഇതുമായി ബന്ധപ്പെട്ട് ​പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയലിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നതായി മനസിലാക്കിയത്. കാലുകളാണ് ആദ്യം പൊലീസി​െൻറ ​ശ്രദ്ധയിൽ​പ്പെട്ടത്. കാണാതായവരുടെ മൃതദേഹമാണിതെന്ന സംശയമാണിപ്പോഴുള്ളത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. 

Tags:    
News Summary - Two dead bodies were found buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.