യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിലിരുന്ന രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. തിരുവല്ല വള്ളംകുളം തെക്കേക്കര തോട്ടുപുഴ ഞാറ്റുകാലായിൽ ആദർശ് (ഉണ്ണി -26), മല്ലപ്പള്ളി പുറമറ്റം തെക്കേക്കര പൊട്ടൻമല ലക്ഷംവീട്ടിൽ സുജിത്ത് (33) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു സംഭവം.

പ്രതികൾക്ക് കഞ്ചാവ് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങിയശേഷം യുവാവ് കടലാസ് കഷണങ്ങൾ പൊതിഞ്ഞു നൽകി. ഇതിന്‍റെ വിരോധത്തിലാണ് 10 അംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. അന്വേഷണത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആദർശും ഉണ്ണിയും അറസ്റ്റിലായതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ് സി.പി.ഒമാരായ പ്രവീനോ, രാഗേഷ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി .

Tags:    
News Summary - Two more accused were arrested in the case of beating the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.