നി​ഹാ​ൽ, മു​ഹ്സി​ൻ

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

കാഞ്ഞങ്ങാട്: വീടുപരിശോധന നടത്തി മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. ഹോസ്ദുർഗ് എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ അജാനൂർ ഇട്ടമ്മലിലെ വീട് പരിശോധിച്ച് ഒരു ഗ്രാമിലേറെ എം.ഡി.എം.എ പിടികൂടിയത്.

തലശ്ശേരി വടക്കുമ്പാട് സ്വദേശി നിഹാൽ (29), ബേക്കൽ സ്വദേശി മുഹ്സിൻ (23) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി അൽത്താഫ് ഓടിരക്ഷപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിക്കാൻ കരുതിയ ഉപകരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തി.

Tags:    
News Summary - Two people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.