നെയ്യാറ്റിൻകര: സ്ഫോടകവസ്തുവുമായി നെയ്യാറ്റിൻകരയിൽ രണ്ടുപേർ പിടിയിൽ. കുളത്താമൽ സ്വദേശി അലക്സ് ബി. സത്യൻ, മാരായമുട്ടം പെരുമ്പഴുതൂർ സ്വദേശി സുജിത്ത് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.
പെരുമ്പഴുതൂർ സ്വദേശിയായ അനിലും അലക്സ് ബി. സത്യനുമായി വസ്തു തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അനിലിന്റെ വീട്ടിൽ സ്ഫോടവസ്തുമായി ഇവർ എത്തുകയായിരുന്നു. അനിൽ പൊലീസിനെ വിവരം അറിയിക്കുകയും ഉടൻതന്നെ പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തുക്കൾ കരുതിയിരുന്നതെന്നും പൊലീസ് സംശയിക്കുന്നു.
ഇവരുടെ പേരിൽ മാരായമുട്ടത്തും നെയ്യാറ്റിൻകരയിലും നിരവധി ക്രിമിനൽ കേസിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.