ആലപ്പുഴ: ഇരുചക്രവാഹനത്തിൽ വിൽപനക്കെത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടിൽ അസറുദ്ദീൻ (23), സെയ്ഫുദ്ദീൻ (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. നാർകോർട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ വണ്ടാനം കുറവന്തോട് ജങ്ഷന് കിഴക്ക് കണ്ണങ്ങേഴം പള്ളിക്കു സമീപത്തുനിന്നാണ് പ്രതികളെയും ഇവർ സഞ്ചരിച്ച ബൈക്കും സ്കൂട്ടറും പിടിച്ചെടുത്തത്. 15,000 രൂപയോളം വിലവരുന്ന 2.5 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു.
പരിശോധനക്ക് പ്രിവന്റിവ് ഓഫിസർമാരായ ഇ.കെ. അനിൽ, പി.ടി. ഷാജി, എസ്. മധു, സിവൽ എക്സൈസ് ഓഫിസർമാരായ പി. അനിലാൽ, സാജൻ ജോസഫ്, എം.ആർ. റെനീഷ്, എസ്. ഷെഫീക്, ബബിതാരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.