ബൈ​ക്ക്​ മോ​ഷ​ണക്കേ​സ്​ പ്ര​തി​ക​ൾ

മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തൃശൂർ: ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശൂരിൽ പിടിയിൽ. ഇടുക്കി കരിംകുന്നം മലയിൽ വീട്ടിൽ അഭിജിത്ത് (24), ചാലക്കുടി പോട്ട കാളിയൻപറമ്പിൽ വീട്ടിൽ അലൻ (23) എന്നിവരെയാണ് തൃശൂർ വെസ്റ്റ്‌ പൊലീസ് പിടികൂടിയത്. പൂത്തോളിൽ നടത്തിയ വാഹന പരിശോധനയിലാണ് മറ്റൊരു ബൈക്കിന്‍റെ വ്യാജ നമ്പർ പ്ലേറ്റ് വെച്ച മോഷ്ടിച്ച വാഹനവുമായി അഭിജിത് പിടിയിലായത്.

അതേ നിറവും കമ്പനിയുമായ മറ്റൊരു ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തിൽ ഉൾപ്പെട്ട വിവരം പൊലീസ് അറിയുന്നത്. തുടർന്നാണ് അലനെയും അറസ്റ്റ് ചെയ്തത്. ദേശീയ ജൂഡോ ചാമ്പ്യനാണ് അഭിജിത്ത്. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, സി.പി.ഒമാരായ അഭീഷ് ആന്‍റണി, സി.എ. വിമ്പിൻ, ഗോറസ്, പി.സി. അനിൽകുമാർ, ജോസ് പോൾ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two people, including a national judo champion, have been arrested with a stolen bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.