അന്തിക്കാട്: മോഷ്ടിച്ച ബൈക്കിൽ പെരിങ്ങോട്ടുകരയിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. എടവിലങ്ങ് പള്ളത്ത് സനീപ് (36), വെട്ടൂക്കാട് ചിറയത്ത് ജിബിൻ (34) എന്നിവരെയാണ് ചെറുതുരുത്തി പൊലീസിന്റെ സഹായത്തോടെ അന്തിക്കാട് പൊലീസ് പിടികൂടിയത്.
എടപ്പിള്ളിയിൽനിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയ ഇരുവരും പെരിങ്ങോട്ടുകരയിൽ സ്ത്രീയോട് വഴി ചോദിക്കാൻ എന്ന വ്യാജേനെ നിർത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മോഷണശ്രമം സ്ത്രീ ധൈര്യപൂർവം നേരിട്ടു. ഇതോടെ ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
വിവരം അന്തിക്കാട് പൊലീസിൽ സ്ത്രീ അറിയിച്ചു. ഇരിങ്ങാലകുട വഴിയിലുണ്ടായിരുന്ന സി.സി.ടി.വി കാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞു. അവിടെനിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന വഴി വീണ്ടും അവർ കാമറയിൽ കുടുങ്ങി. ജിബിൻ മുമ്പ് മാല മോഷണ കേസിൽപെട്ട ആളാണ്.
സനീപ് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ മോഷണകേസിൽ ഉൾപ്പെട്ട ആളാണ്. ഇരുവരും ജയിലിൽവെച്ചുള്ള പരിചയമാണ് ഒരുമിച്ച് മോഷ്ണത്തിലേക്ക് ഇറങ്ങാൻ കാരണം. അന്തിക്കാട് പൊലീസിന്റെ ഊർജിതമായ അന്വേഷണവും നിരവധി കാമറകൾ പരിശോധിച്ചതിലും നിന്ന് കിട്ടിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടുത്തിരുന്നു.
ഇതാണ് പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കാൻ സാധിച്ചത്. സി.ഐ പി.കെ. ദാസ്, എസ്.ഐ ഹരീഷ്, എസ്.ഐ ബെനഡിക്ട്, പൊലീസുകാരായ ഷിജീഷ്, ആകാശ്, അമൽ, സിദീഖ് എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.