പിടിയിലായ അൻവർ സാദത്തും അഖിൽ ജോണിയും

ബൈക്കിൽ ലഹരിമരുന്ന് കടത്തിയ രണ്ടുപേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എ സഹിതം രണ്ടു യുവാക്കള്‍ ശ്രീകണ്ഠപുരത്ത് അറസ്റ്റില്‍. എള്ളരിഞ്ഞിയിലെ അന്‍വര്‍ സാദത്ത് (20), ബ്ലാത്തൂര്‍ മണ്ണേരിയിലെ തോണിക്കല്‍ അഖില്‍ ജോണ്‍ (26) എന്നിവരെയാണ് സി.ഐ ഇ.പി. സുരേശന്‍, എസ്.ഐ കെ.വി. രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

പയ്യാവൂര്‍ റോഡില്‍ പൊടിക്കളത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പൊലീസിന്റെ വലയിലായത്. 610 മില്ലിഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലയോര മേഖലയിൽ വ്യാപകമായി ലഹരിമരുന്ന് വിൽക്കുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് കോടതി ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഇവർക്ക് ലഹരിമരുന്ന് എത്തിക്കുന്നവരെ കുറിച്ച് സൂചന ലഭിച്ചതിനാൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Two people were arrested for smuggling drugs on a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.