പാരിപ്പള്ളി: മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിയിൽ ബഹളമുണ്ടാക്കി അക്രമം അഴിച്ചുവിട്ട രണ്ടുപേരെ പൊലീസ് പിടികൂടി. കല്ലുവാതുക്കൽ മേവനക്കോണം ശ്രീരാഗത്തിൽ ശരത്ത് കുമാർ (34, ചിഞ്ചു), ശ്രീരാമപുരം ആഴാത്ത് വീട്ടിൽ അനീഷ് (33, തേനി) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയും പട്ടാളക്കാരനുമായ ശരത്ത് കുമാറും രണ്ടാം പ്രതിയായ അനീഷും കല്ലുവാതുക്കൽ വയലിൽ തൃക്കോവിൽ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷപരിപാടിയിൽ മദ്യപിച്ചെത്തുകയായിരുന്നു.
തുടർന്ന് ഓണപരിപാടികൾ ബഹളം വെച്ച് അലങ്കോലമാക്കുകയും പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്ലസ് ടുക്കാരനെ മർദിക്കുകയും ചളിയിലിട്ട് ഉരുട്ടുകയും ചെയ്തു. അക്രമകാരികളായ ഇവർ സമീപത്തുണ്ടായിരുന്ന വാഴക്കുലകളും നശിപ്പിച്ചു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികളെ പിടികൂടുകയായിരുന്നു.
പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, സാബുലാൽ, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒമാരായ സുഭാഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.