വെള്ളറട: കുരിശുമല തീര്‍ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് വെള്ളറട സ്വദേശികൾ അറസ്റ്റിൽ.
ആറാട്ടുകുഴി ജങ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 10. 30 നാണ് അക്രമം. ബൈക്കിലെത്തിയ വെള്ളറട ചാരുംകുഴി വീട്ടില്‍ നിതീഷ് (35), കൂതാളി കാക്കതൂക്കി അര്‍ച്ചന നിവാസില്‍ വിഷ്ണു എന്ന അരുണ്‍ (38) എന്നിവര്‍ മദ്യപിച്ച് പൊലീസുകാരുമായി വാക്കേറ്റം നടത്തുകയും പൊലീസുകാരനായ അരുണിനെ മര്‍ദിക്കുകയും ചെയ്തു.
പിടിച്ചുമാറ്റാന്‍ ശ്രമിച്ച പൊലീസുകാരനായ വിശാഖിനും എസ്.ഐ ആന്റണി ജോസഫ് നോറ്റാക്കും പരിക്കേറ്റു.
പ്രതികള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പ് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. അക്രമികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.