പൊൻകുന്നം: പലചരക്ക് കട നടത്തുന്ന മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറക്കടവ് പരിയാരത്ത് വീട്ടിൽ വിനോദ് (42), വെട്ടിയാനിക്കൽ വീട്ടിൽ പ്രദീപ് (46) എന്നിവരെയാണ് പിടികൂടിയത്.
ചിറക്കടവിൽ പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയ വിനോദിനോട് ബാക്കിനിൽക്കുന്ന പണത്തെക്കുറിച്ച് ചോദിച്ച മധ്യവയസ്കയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. കൂടാതെ കടയിൽ വിൽക്കാൻ വെച്ചിരുന്ന സാധനങ്ങൾ നശിപ്പിച്ച ശേഷം പോവുകയുമായിരുന്നു. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് സുഹൃത്തായ പ്രദീപിനെയും പിടികൂടിയത്. വിനോദിനെതിരെ പൊൻകുന്നം സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ കേസുകളുണ്ട്.
എസ്.എച്ച്.ഒ എന്‍. രാജേഷ്, എസ്.ഐ റെജിലാൽ, എ.എസ്.ഐ അജിത്, സി.പി.ഒമാരായ ജയകുമാർ, ബിബിൻ, ഗോപകുമാർ, കിരൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.