നൗ​ഫ​ൽ, അ​ജീ​ഷ്

പുത്തനത്താണിയിൽ എട്ട്​ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ക​ൽ​പ​ക​ഞ്ചേ​രി: ആ​ന്ധ്ര​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന എ​ട്ട്​ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പു​ത്ത​ന​ത്താ​ണി​യി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. താ​നൂ​ർ പു​തി​യ ക​ട​പ്പു​റം സ്വ​ദേ​ശി കു​ഞ്ഞി​ൻ​ക​ട​വ​ത്ത് വീ​ട്ടി​ൽ നൗ​ഫ​ൽ (28), താ​നൂ​ർ എ​ട​ക്ക​ട​പ്പു​റം സ്വ​ദേ​ശി മ​മ്മാ​ലി​ന്റെ​പു​ര​യ്ക്ക​ൽ അ​ജീ​ഷ് എ​ന്ന സ​ഹ​ൽ (28) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തും താ​നൂ​ർ ഡാ​ന്‍സാ​ഫ് സ്ക്വാ​ഡ് സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലീ​സി​നെ ക​ണ്ട പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി. ​സു​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ര​ജി​ത്ത്, റോ​യി, ഷെ​റി​ൻ, സു​ധീ​ർ, ഡാ​ന്‍സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഭി​മ​ന്യു, ജി​നീ​ഷ്, ആ​ൽ​ബി​ൻ, വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Two persons arrested with 8 kg canbbis in Puttanathani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.