ചേർത്തല: കോടയും വാറ്റുപകരണങ്ങളുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. നഗരസഭ ആറാംവാർഡിൽ വാടാത്തല വീട്ടിൽ വിശാഖ് (34), വാർഡ് നാലാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ ഷാൻജോ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ചേർന്ന് സുഹൃത്തിന്റെ ആൾത്താമസമില്ലാത്ത ഷെഡിൽ ചാരായം വാറ്റുന്നതിനിടെ ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർമാരായ എ. സാബു, സി.എൻ. ജയൻ, ബെന്നി വർഗീസ്, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.