കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി (35), കൊല്ലം കലയപുരം സ്വദേശി സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ സ്വർണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍ കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾതോറും കയറി വിൽപന നടത്തിവരുകയായിരുന്നു. ഇതിനിടയിൽ വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണംകൊണ്ട് കുരിശു പണിതാൽ മതിയെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി കൈക്കലാക്കുകയായിരുന്നു. വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കുകയും തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലെ അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.
ഇവർ കൂടുതൽ ആളുകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോയെന്നും കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ എസ്.ഐ പ്രശോഭ്, ബിജു, സ്റ്റാൻലി, സി.പി.ഒമാരായ നിസ, ശാരിമോൾ, ജോഷ് പുന്നൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.