പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 22 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ മണലൂർ സ്വദേശികളായ രഞ്ജിത്ത് രാധാകൃഷ്ണൻ (22), അൽകേഷ് അനിൽകുമാർ (22) എന്നിവരാണ് പിടിയിലായത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മൂന്നു മാസം മുമ്പ് ബംഗളൂരുവിൽ ജോലിക്ക് പോയ ഇരുവരും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.
വിഷു ആഘോഷത്തിന് സുഹൃത്തുക്കൾക്ക് വിൽക്കാൻ ബാംഗളൂരുവിൽനിന്ന് എത്തിച്ചതാണെന്ന് ഇവർ മൊഴി നൽകി. ഉത്സവ സീസണോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ആർ.പി.എഫ് സി.ഐ സൂരജ് എസ്. കുമാർ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. രാജേഷ്, ആർ.പി.എഫ് എ.എസ്.ഐമാരായ കെ. സുനിൽ കുമാർ, സജി അഗസ്റ്റിൻ, കെ. സുനിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെയ്ദ് മുഹമ്മദ്, പ്രിവന്റ്റിവ് ഓഫിസർ മുഹമ്മദ് റിയാസ്, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ, കെ. അനിൽ കുമാർ പി.ബി. പ്രദീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ ബഷീർ, എൻ. രജിത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.