അടൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കാണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഉളിയാഴത്തുറ പൗഡിക്കോണം കേരളാദിത്യപുരം മാര്‍ത്തോമ സ്റ്റഡി സെൻററിന് എതിര്‍വശം ബഥേല്‍ ഹൗസില്‍ വി.എസ്. അമല്‍ (25), തിരുവനന്തപുരം ഉള്ളൂര്‍ നാലാഞ്ചിറ വയമ്പക്കോണം അവിട്ടം വീട്ടില്‍ ജെ.എസ്. അതുല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് മൂന്നിന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡിവൈ.എസ്.പി സജീവിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് ഇവരെ കുടുക്കിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ അനുദിനം മാറ്റി പൊലീസിനെ കബളിപ്പിച്ചുനടക്കുകയായിരുന്നു.
അമലിനെ തുമ്പയില്‍നിന്നും അതുലിെന നാലാഞ്ചിറയില്നിന്നുമാണ് അറസ്റ്റ് ചെയ്തത്. സി.ഐ അയ്യൂബ്ഖാന്‍, എസ്.ഐമാരായ എസ്. വിഷ്ണു, സി.പി.ഒമാരായ സന്തോഷ് കുമാര്‍, സി.പി.ഒമാരായ താജുദ്ദീന്, നിധീഷ് കുമാര്‍, ശ്യാംകുമാര്‍, ശ്രീജിത്ത്, അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.