രാജ്കോട്ട്: ഗുജറാത്തിലെ ആശുപത്രി സ്റ്റോർ റൂമിൽ 22കാരി നഴ്സ് തൂങ്ങിമരിച്ച നിലയിൽ. ഭാവ്നഗറിലെ സർ തക്തസിംജി ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. ഇഷ്മില്ലാത്ത വിവാഹത്തിന് മാതാപിതാക്കൾ നിർബന്ധിച്ചതിനാൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഭാവ്നഗറിലെ രോഹിദാസ് വാസ് സ്വദേശിയായ അമി മക്വാനയാണ് മരിച്ചത്. ഒന്നരമാസം മുമ്പാണ് കരാർ അടിസ്ഥാനത്തിൽ ആശുപത്രിയിൽ അമി ജോലിയിൽ പ്രവേശിച്ചത്. ആശുപത്രി കെട്ടിടത്തിലെ ഏഴാംനിലയിലെ സ്റ്റോർറൂമിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
'ആശുപത്രിയിലെ ജീവനക്കാർ സ്റ്റാഫ് റൂമായി ഉപയോഗിക്കുന്നതാണ് സ്റ്റോർ റൂം. ഇതിൽ വാഷ്റൂമും കസേരയുമുണ്ട്. ഞായറാഴ്ച രാത്രി 8.30ഓടെ ഗാർഡ് മുറിയിലേക്ക് പോയപ്പോൾ സ്റ്റോർ റൂം അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ അദ്ദേഹം ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. വാതിലിന്‍റെ ചില്ല് പൊളിച്ച് നോക്കിയപ്പോൾ നഴ്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു' -പൊലീസ് പറഞ്ഞു.
അമിയുടെ ഡ്യൂട്ടി രാത്രി എട്ടുമണിക്ക് അവസാനിച്ചിരുന്നു. സ്റ്റോറൂമിൽനിന്ന് അമിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 'രണ്ടുപേജുള്ള ആത്മഹത്യകുറിപ്പിൽ മാതാപിതാക്കൾ അമിക്കായി ഒരു വരനെ കണ്ടെത്തിയതായും അയാളെ വിവാഹം കഴിക്കാൻ താൽപര്യം ഇല്ലായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു' -പൊലീസ് പറഞ്ഞു.
അതേസമയം, സർക്കാർ ജോലി ലഭിക്കാത്തതിൽ അമി അസ്വസ്ഥയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.