പരപ്പനങ്ങാടി: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ കുപ്പിവളവിലെ ഷിനോജിനെതിരെ (32) പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം കേസെടുത്തെങ്കിലും ഇനിയും അറസ്റ്റ് ചെയ്തില്ല. പൊലീസും മജിസ്ട്രേറ്റും പീഡനത്തിനിരയാക്കപ്പെട്ട കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് ചാർജ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിക്കുകയും പൊലീസിനോട് തുടർ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുകയാെണന്നും തുടർ നടപടികൾ നിയമപരമായി കൈക്കൊള്ളുമെന്നും പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് പറഞ്ഞു.
സംഘ്പരിവാർ പ്രവർത്തകൻ പ്രതിയായ കേസിൽ പൊലീസ് ഉദാര സമീപനം കൈകൊള്ളുകയാെണന്നാരോപിച്ച് പ്രദേശത്തെ ഡി.വൈ.എഫ് ഐ നേതൃത്വം രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.