യു.പിയില്‍ ദുരഭിമാനക്കൊല; യുവതിയെ കുടുംബാംഗം വെടിവെച്ചുകൊന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവതിയെ കുടുംബാംഗം വെടിവെച്ചുകൊന്നു. ഒരു വര്‍ഷം മുന്‍പ് യുവതി ഒളിച്ചോടി പോകുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുസാഫര്‍നഗറില്‍ ബുധാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

മുസാഫര്‍നഗറിലെ അലിപൂര്‍ ഗ്രാമവാസിയായ ഫര്‍ഹാനയാണ് കൊല്ലപ്പെട്ടത്. കോടതിയെ സമീപിച്ച് വിവാഹിതരായ ഫര്‍ഹാനയും പങ്കാളിയും അടുത്തിടെയാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. ബുധനാഴ്ച മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ പിന്തുടര്‍ന്നെത്തിയ പ്രതി യുവതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റിയെന്നും ദുരഭിമാനക്കൊലയാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി എസ്.പി വിനയ് ഗൗതം അറിയിച്ചു.

അക്രമത്തിന്് പിന്നാലെ പ്രതി ഒളിവിലാണ്. ഫര്‍ഹാനയും പങ്കാളിയുമൊത്തുള്ള വിവാഹത്തിന് കുടുംബം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ മറികടന്ന് ഇരുവരും വിവാഹിതരായതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. 

Tags:    
News Summary - UP: Woman shot dead by kin, police suspect honour killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.