അഗ്നിവീർ പരീക്ഷയിൽ പരാജയപ്പെട്ടു; യുവാവ് ആത്മഹത്യചെയ്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അഗ്നിവീർ പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പൗരി ഘർവാൾ ജില്ലയിലെ സത്പുലിയിലാണ് സംഭവം. സുമിത് കുമാർ എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കോട്വാറിൽ നടന്ന അഗ്നിവീർ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവാവ് നിരാശയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് യുവാവ് അഗ്നിവീർ പരീക്ഷയിൽ പങ്കെടുത്തത്. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ യുവാവിനെ വ്യാഴാഴ്ച രാവിലെയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി സൈനിക പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സുമിത്. 23 വയസായതുകൊണ്ട് തന്നെ അഗ്നിവീർ പരീക്ഷയിൽ പങ്കെടുക്കാനുള്ള സുമിത്തിന്‍റെ അവസാന അവസരമായിരുന്നു ഇത്. പരീക്ഷയിൽ തോറ്റതിനുശേഷം സുമിത് നിരാശയിലായിരുണെന്നും സംസാരിക്കുന്നതുപോലും കുറവായിരുന്നെന്നും വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

നേരത്തെ, ഹരിയാനയിലും സമാനരീതിൽ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. സൈന്യത്തിൽ ചേരാനായി രണ്ടുവർഷമായി തയാറെടുക്കുന്ന 23 വയസുകാരനായ യുവാവ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിതോടെ അവസരം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags:    
News Summary - Upset over failing Agniveer exam, 23-year-old dies in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.