കൊല്ലം: ഉത്ര വധക്കേസ് ഫോറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നത് സംബന്ധിച്ച പഠനശാഖക്കാണ് കേസ് വഴിതുറന്നത്.
പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിെൻറ അളവ് എന്നിവ സംബന്ധിച്ച് വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി.
ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുമ്പുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആദ്യ കേസാണ് കേരളത്തിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.