വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊല; വിധി റദ്ദാക്കണമെന്ന് കുടുംബം

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഇതിനായി അപ്പീൽ നൽകുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അനുമതി ലഭിച്ചാലുടൻ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.

കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. പൊലീസ് ഇക്കാര്യത്തിൽ പ്രതിക്ക് ഒപ്പം നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേസ് നീണ്ടു പോകും എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

'കേസിൽ ആനുകൂല്യം ലഭിക്കില്ലെന്ന് കത്ത് വന്നപ്പോഴാണ് വകുപ്പ് ചുമത്തിയില്ലെന്ന് അറിഞ്ഞത്. അർജുൻ പള്ളിയിൽ പോകുന്ന ആളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് അലംഭവം കാണിച്ചു. ഡിവൈ.എസ്.പിക്ക് പിന്നീട് പരാതി നൽകിയപ്പോള്‍ സി.ഐയെ സമീപിക്കാനായിരുന്നു നിർദേശം. പീരുമേട് എം.എൽ.എ യുടെ കത്തും നൽകി. എന്നാല്‍ പൊലീസ് ഇക്കാര്യത്തിൽ പ്രതിക്ക് ഒപ്പം നിന്നു.എസ്.സി എസ്.ടി ആക്ട് ഇട്ടാൽ ഡിവൈ.എസ്.പി അന്വേഷണം നടത്തണം. ഇത് ഒഴിവാക്കാനാണ് വകുപ്പ് ഇടാതിരുന്നത്' -കുട്ടിയുടെ അച്ഛൻ പറഞ്ഞു.

2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപവാസികൂടിയായ അര്‍ജുൻ പിടിയിലായി. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാൽ, പ്ര​തി​ക്കെ​തി​രെ ആ​രോ​പി​ച്ച കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ് കോ​ട​തി വി​ധി​ പറഞ്ഞത്. 

പറഞ്ഞത്​ ഒറ്റ വാചകം; വിധി 76 പേജ്​

ക​ട്ട​പ്പ​ന: ആ​റു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​ർ​ജു​ൻ നി​ര​പ​രാ​ധി​യെ​ന്ന് കോ​ട​തി വി​ധി​ച്ച​ത് ഒ​റ്റ വാ​ച​ക​ത്തി​ൽ. പ്ര​തി​യെ വെ​റു​തെ​വി​ടു​ന്നു എ​ന്നു മാ​ത്ര​മാ​ണ് കോ​ട​തി മു​റി​യി​ൽ ജ​ഡ്​​ജി പ​റ​ഞ്ഞ​ത്. 76 പേ​ജി​ലാ​യാ​ണ്​ ക​ട്ട​പ്പ​ന അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. 48 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​യെ വെ​റു​തെ​വി​ട്ട​ത്.

പ്ര​തി അ​ർ​ജു​നെ​തി​രെ ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം, പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം, ഉ​ൾ​പ്പെ​ടെ പോ​ക്സോ കേ​സി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലീ​സ്​ കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 48 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 69 പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും 19 തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഈ ​തെ​ളി​വു​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ജ​ഡ്ജി വി. ​മ​ഞ്ജു പ്ര​തി നി​ര​പ​രാ​ധി​യെ​ന്ന് വി​ധി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ ആ​രോ​പി​ച്ച കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Vandiperiyar rape murder child family demands cancel verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.