Representational Image

വിജിലൻസ് റെയ്​ഡ്​; സബ് രജിസ്ട്രാറിൽ നിന്ന് 28,600 രൂപ പിടികൂടി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൈ​ക്കൂ​ലി​യാ​യി പി​രി​ച്ചെ​ടു​ത്ത 28,600 രൂ​പ ക​ണ്ടെ​ടു​ത്തു. മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷ​ഫീ​ഖും സം​ഘ​വും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.45ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു.

സ​ബ് ര​ജി​സ്ട്രാ​ർ സ്വാ​ലി​ഹ​യു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 28,600 രൂ​പ​യും ഓ​ഫി​സ് അ​സി​സ്റ്റ​ന്റി​ന്‍റെ 2,490 രൂ​പ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ആ​ധാ​രം എ​ഴു​ത്തു​കാ​രു​മാ​യി ഒ​ത്തു​ക​ളി​ച്ച്​ ര​ജി​സ്‌​ട്രേ​ഷ​ന്​ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി നി​ര​ന്ത​ര പ​രാ​തി​ക​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് വി​ജി​ല​ൻ​സ്​ ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷ​ഫീ​ഖ് അ​റി​യി​ച്ചു.

ആ​ധാ​രം ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക്‌ റി​പ്പോ​ർ​ട്ട് ന​ൽ​കും. 

Tags:    
News Summary - Vigilance raid; Rs 28,600 was seized from the sub-registrar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.