മാധ്യമപ്രവർത്തകക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

ആ​റ്റി​ങ്ങ​ൽ: ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്ക്​ മു​ന്നി​ൽ അ​ശ്ലീ​ല വി​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ബാ​ല​രാ​മ​പു​രം നെ​ല്ലി​വി​ള പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​ച്ചു കൃ​ഷ്ണ​യാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ആ​റ്റി​ങ്ങ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് സ​മീ​പ​ത്താ​ണ് സം​ഭ​വം. യു​വ​തി പ്ര​തി​ക​രി​ച്ച​തോ​ടെ പ്ര​തി അ​വി​ട​ന്ന് ഒ​ഴി​ഞ്ഞു​മാ​റി.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ടി​ക്കാ​ൻ ശ്ര​മി​ക്ക​വെ പ്ര​തി​യു​ടെ വ​സ്ത്രം അ​ഴി​ഞ്ഞു​പോ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സി​ന് മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​യെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മാ​മ​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി.

Tags:    
News Summary - Violence against a journalist; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.