വടകര: പുതുപ്പണം കറുകയിൽ ലീഗ് പ്രവർത്തകർക്കെതിരെ നടന്ന ആക്രമണ സംഭവത്തിൽ 32 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്. വീടിനുനേരെ നടന്ന അക്രമം ഉൾപ്പെടെയുള്ള രണ്ട് സംഭവങ്ങളിലാണ് കേസെടുത്തത്.
പുത്തൻപുരയിൽ അജ്മലിന്റെ പരാതിയിൽ 17 പേർക്കെതിരെയും വീട് ആക്രമിച്ച കേസിൽ അൽനജാത്തിൽ സറീനയുടെ പരാതിയിൽ 15 പേർക്കെതിരെയുമാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വീടിനു നേർക്കും ലീഗ് പ്രവർത്തകർക്കും നേരെ ആക്രമണം നടന്നത്. അക്രമത്തിൽ പരിക്കേറ്റവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കറുകയിൽ ആഴ്ചകൾക്ക് മുമ്പ് ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരു വിഭാഗത്തിലും ഉൾപെട്ടവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തതിനെതിരെ ലീഗ് സമരരംഗത്തിറങ്ങിയിരുന്നു. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.