മാനസിക വെല്ലുവിളി നേരിടുന്നയാൾക്കുനേരെ അക്രമം; യുവാവ് അറസ്റ്റിൽ

താനൂർ: നിറമരുതൂർ ഹിദായത്ത് നഗറിൽ കട വരാന്തയിൽ ഉറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.കാളാട് തത്തനകത്ത് ഫവാസാണ് (23) പിടിയിലായത്. തലേദിവസം മാനസിക വെല്ലുവിളി നേരിടുന്ന ഹംസയുമായി (52) പ്രദേശത്തെ ചായക്കടയിൽവെച്ച് വാക്കേറ്റം നടന്നിരുന്നു എന്നാണ് പറയുന്നത്.

31ന് രാത്രിയോടെയാണ് ഹംസയെ മാരകായുധം ഉപയോഗിച്ച് പരിക്കേൽപിച്ചത്. പുലർച്ച പള്ളിയിലേക്ക് പ്രാർഥനക്ക് പോകുന്നവരാണ് ഹംസയെ രക്തത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ തിരൂർ ഗവ. ആശുപത്രിയിലും പ്രഥമ പരിശോധനക്ക് ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്കും പിന്നിട് പെരിന്തൽമണ്ണ അൽശിഫയിലേക്ക് മാറ്റുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് താനൂർ സി.ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള താനൂർ പ്രിൻസിപ്പൽ എസ്.ഐ കൃഷ്ണലാൽ, എ.എസ്.ഐ ഷിബു, സി.പി.ഒ കൃഷ്ണ പ്രസാദ്, സുജിത്ത് എന്നിവർ നാഗർകോവിലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. താനൂർ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു തിരൂർ സബ് ജയിലിലേക്കയച്ചു.

Tags:    
News Summary - Violence against the mentally challenged; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.