വെള്ളറട: ഗൃഹനാഥന് വീട്ടില്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ ഷീബ എന്ന സുമലതയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വമുത്തുവാണ് (52) വീട്ടിനുള്ളില്‍ ഭാര്യയുടെ വെട്ടേറ്റു മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉറങ്ങുമ്പോഴായിരുന്നു സുമലത ഭര്‍ത്താവിനെ വെട്ടിക്കൊന്നതെന്ന് സമ്മതിച്ചു.
രാവിലെ ടാപ്പിങ്ങിനിടെ ടാപ്പിങ് തൊഴിലാളിയായ സെല്‍വ മുത്തുവിന് അപകടകരമായ വിധം പരിക്കേറ്റ് കട്ടിലില്‍ കിടക്കുകയാണെന്ന് ഭാര്യ നാട്ടുകാരോട് പറയുകയായിരുന്നു. വീട്ടിനകത്തു കയറിയവരാണ് കഴുത്തിനും തലക്കും വെട്ടേറ്റ് മരിച്ചനിലയില്‍ സെല്‍വ മുത്തുവിനെ കണ്ടെത്തിയത്. തുടര്‍ന്ന്, നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇവര്‍ തമ്മില്‍ കുടുംബ കലഹം പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.
മൂത്ത മകൻ ജിബിന്‍ ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിയാണ്. മക്കളായ ജിത്തു, ജിനു എന്നിവർ സംഭവ ദിവസം ഒപ്പമുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച ഇളയ കുട്ടി പിതാവിനൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. തലക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. മാനസികാസ്വാസ്ഥ്യം പലപ്പോഴും സുമലത പ്രകടിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
പൊലീസിനോട് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ നല്കാന് മടിച്ചെങ്കിലും പിന്നീട്, വിവരങ്ങള്‍ നല്‍കുകയും കൊല്ലാനുപയോഗിച്ച ആയുധം വീടിനു സമീപത്തുനിന്ന് എടുത്തുനല്‍കുകയും ചെയ്തു. സെല്‍വ മുത്തുവിെൻറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.