കൽപറ്റ: ക്രിസ്മസ് - പുതുവത്സരത്തിന്റെ മുന്നോടിയായി ജില്ലയിൽ എക്സൈസിന്റെ പരിശോധന കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി തീവ്രയത്ന എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. ജില്ലയിൽ പുൽപള്ളി, പെരിക്കല്ലൂർ, ബാവലി അതിർത്തി ഭാഗങ്ങളിൽ വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡും െകെമു യൂനിറ്റ് പാർട്ടിയും ബത്തേരി, മാനന്തവാടി റേഞ്ച് പാർട്ടികളും ചേർന്ന് നടത്തിയ പരിശോധനകളിൽ നിരവധി എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു.
പെരിക്കല്ലൂർ ഭാഗത്ത് കേരള എക്സൈസ് മൊെബെൽ ഇന്റർവെൻഷൻ യൂനിറ്റ് പാർട്ടിയും ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി പരിശോധന നടത്തിയതിൽ കെ.എൽ-72 6311 നമ്പർ ബജാജ് പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 317ഗ്രാം കഞ്ചാവുമായി ചെറുകാട്ടൂർ സ്വദേശികളായ ടി. നിസാമുദ്ദീൻ, ഷംസുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു.
ബത്തേരി റേഞ്ച് പാർട്ടി പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി കൂളിവയൽ അൻവർ സാദിക്ക് എന്നയാളെ പിടികൂടി. വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് പാർട്ടിയും െകെമു യൂനിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ പെരിക്കല്ലൂരിൽ വെച്ച് 75 ഗ്രാം കഞ്ചാവുമായി കുപ്പാടി സ്വദേശി സുഹൈബ് എന്നയാളെയും അറസ്റ്റ് ചെയ്തു.
ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പട്ടാണിക്കൂപ്പ് ഭാഗത്തുവെച്ച് 42 ഗ്രാം കഞ്ചാവുമായി അതിരാറ്റകുന്ന് എം.സി. ഷിജുമോൻ അറസ്റ്റിലായി. മാനന്തവാടി റേഞ്ച് ഇൻസ്പെക്റും പാർട്ടിയും ബാവലി ഭാഗത്ത് നടത്തിയ പരിശോധനയിൽ കെ.എൽ 55 സെഡ് 7283 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. അഞ്ചാം മൈൽ സ്വദേശി പി. ഹസീബ്, മലപ്പുറം പിലാത്തറ സോഫിയ എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.