തിരൂർ: ഒന്നര കിലോയിലധികം കഞ്ചാവുമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍. ആര്.പി.എഫ്, എക്സൈസ് സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് മധുരൈ ലിംഗപ്പ നായിക്കന്നൂര് സ്വദേശി ഭുവനേഷ്വിയെയാണ് (19) അറസ്റ്റ് ചെയ്തത്.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകള്‍ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
തിരൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും തിരൂര്‍ ആര്.പി.എഫ്, ആര്.പി.എഫ് ക്രൈം പ്രിവന്‍ഷന്‍ ആൻഡ് ഡിറ്റക്ഷന്‍ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുമായി നടത്തിയ സംയുക്ത റെയ്ഡിലാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്ന് പിടികൂടിയത്. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിെൻറ ഭാഗമായി ജില്ലയിലേക്കുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിന് തിരൂരില്‍ എക്സൈസും, ആര്.പി.എഫും സംയുക്തമായി പരിശോധനകള്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നൂറിലധികം കുപ്പി ഗോവന്‍ മദ്യം പിടികൂടിയിരുന്നു.
സംയുക്ത പരിശോധയില്‍ ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഒ. സജിത, ആര്.പി.എഫ് ക്രൈം പ്രിവന്‍ഷന്‍ ആൻഡ് ഡിറ്റക്ഷന്‍ സ്ക്വാഡ് അംഗങ്ങളായ കോണ്‍സ്റ്റബിള്‍ ടി. വിജേഷ്, ദിലീപ്, ആര്.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ്, എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫിസര്‍ വി.കെ. സൂരജ്, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) എല്‍. ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.വി. റിബീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.