നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത യുവതി അറസ്റ്റിൽ. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് തൊളിക്കോട്ടേക്ക് പോകാൻ വീട്ടമ്മ ബസിൽ കയറുമ്പോൾ കൊച്ചുമകളുടെ കഴുത്തിൽ കിടന്ന സ്വർണമാല വലിച്ച് പൊട്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് കൊടുമ്പ വില്ലേജിലെ ചായക്കടമുക്ക് തെക്കേക്കുളം ഡോർ നമ്പർ 253ൽ നിന്ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാർഡൻ ഒളിയത്ത് വിളാകത്ത് വീട്ടിൽ താമസിക്കുന്ന എം. സുമിത്രയെയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പേരിൽ പുന്നപ്ര, നോർത്ത് പറവൂർ, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ എസ്.ഐമാരായ റോജാമോൻ, കെ.ആർ. സൂര്യ, എസ്.സി.പി.ഒ സി. ബിജു, സി.പി.ഒ സുനിത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ൈകയിൽ നിന്ന് കുട്ടിയുടെ മാലയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.