കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. മൈസുരു സ്വദേശി ലക്ഷ്മി (32) ആണ് പിടിയിലായത്.
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ഗംഗാറാമുമായി ഇവർക്ക് പ്രണയമുണ്ടായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ലക്ഷമിയുടെ വിവാഹാഭ്യർഥന ഗംഗാറാം നിരസിച്ചതിനെ തുടർന്നാണ് ഇവർ കൊലപാതകങ്ങൾ നടത്തിയത്. ഗംഗാറാമിെൻറ ഭാര്യ ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ സഹോദരെൻറ മകൻ ഗോവിന്ദ് (8) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയത്.
മരിച്ച ലക്ഷ്മിയുടെ അമ്മാവെൻറ മകളാണു കൊല ചെയ്ത ലക്ഷ്മി. ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി ഇവർ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളിൽ കയറിയിറങ്ങി പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇനി ശല്യപ്പെടുത്താൻ വരരുതെന്ന് ഇയാൾ തീർത്ത് പറഞ്ഞതോടെയാണ് ഭാര്യയെയും കുട്ടികളെയും വകവരുത്താൻ ലക്ഷ്മി പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.
ഗംഗാറാമിന്റെ വീട്ടിൽ ആയുധവുമായി എത്തിയ യുവതി ഇത് കുളിമുറിയിൽ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെനേരം കളിച്ചതിനു ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ യുവതി ആദ്യം ലക്ഷ്മിയെ വെട്ടുകയായിരുന്നു. ഇതിനിടെ സഹോദരന്റെ മകൻ ഗോവിന്ദ ഉണർന്ന് നിലവിളിച്ചതോടെ അവനെയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ 3 കുട്ടികൾ കൂടി ഉണർന്നതോടെ അവരെയും വെട്ടിവീഴ്ത്തുകയായിരുന്നു.
തുടർന്ന് പുലർച്ചെ നാലു വരെ ആ വീട്ടിൽ കഴിഞ്ഞ ഇവർ പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി തിരിച്ചു പോയി. തെൻറ ഇരുചക്ര വാഹനത്തിലാണ് ലക്ഷമി വീട്ടിലെത്തിയതും തിരിച്ചു പോയതും. രക്തം പുരണ്ട വസ്ത്രങ്ങളും ആയുധവും കനാലിൽ ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീട് മരണവിവരം എല്ലാവരും അറിഞ്ഞ ശേഷം ഇവർ ആ വീട്ടിലേക്ക് തിരിച്ചെത്തുകയും മറ്റു ബന്ധുക്കൾക്കൊപ്പം വിലപിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്നാണ് ലക്ഷമി മടങ്ങിയത്. കവർച്ചക്കാരാണ് കൊല നടത്തിയതെന്ന സംശയം ഉണ്ടാക്കാനായിരുന്നു അങ്ങനെ ചെയ്തത്. എന്നാൽ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പരിചയക്കാരാണ് കൊല നടത്തിയതെന്ന് പൊലീസിന് വ്യക്തമായിരുന്നു. പൊലീസ് ആദ്യം സംശയിച്ചത് ഭർത്താവ് ഗംഗാറാമിനെയായിരുന്നു. ഗംഗാറാം അപ്പോൾ ഹൈദരാബാദിലായിരുന്നു ഉണ്ടായിരുന്നതെന്ന് ബോധ്യമായപ്പോൾ ആ സംശയം പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.
സി.സി.ടിവി ദൃശ്യങ്ങളും അയൽവാസികൾ നൽകിയ വിവരവും പരിശോധിച്ചപ്പോൾ ലക്ഷമി ഇൗ വീട്ടിൽ വന്ന മടങ്ങിയതായി പൊലീസിന് ബോധ്യമായി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.