കാമുകന്‍റെ നിർദേശപ്രകാരം ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്കാമറവച്ചു; യുവതി അറസ്റ്റിൽ

ഹോസ്റ്റലിലെ ശുചിമുറിയി ഒളിക്കാമറ വെച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ചണ്ഡീഗഢിലെ പേയിങ്​ ഗസ്റ്റ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. തന്റെ നാല് റൂംമേറ്റുകളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന്​ പൊലീസ്​ പറഞ്ഞു. കേരള സ്​റ്റോറി എന്ന സിനിമയിൽനിന്നുള്ള സ്വാധീനവും ഇവരുടെ കൃത്യത്തിനുണ്ടെന്നും​ പൊലീസ്​ പറയുന്നു.

ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ സ്വദേശിയാണ് അറസ്റ്റിലായ യുവതി. ഐ.ഇ.എല്‍.ടി.എസ് പരീക്ഷ പരിശീലനത്തിനായാണ് യുവതി ചണ്ഡീഗഢിലെത്തിയത്. കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കാമറ സ്ഥാപിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ഇവ അയച്ചു. അതേസമയം കാമറയില്‍ നിന്നും ഫോണില്‍ നിന്നും വിഡിയോകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ബാത്​റൂമില്‍ കറുത്ത നിറത്തിലുള്ള ഡിവൈസിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ റൂംമേറ്റാണ് ഇക്കാര്യം ഹോസ്റ്റലുടമയെ അറിയിച്ചത്. ഹോസ്റ്റലുടമ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളികാമറ കണ്ടെത്തിയത്. തുടര്‍ന്ന് ഹോസ്റ്റലിലെ അന്തേവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹോസ്റ്റലുടമ പോലീസിന് കൈമാറിയിരുന്നു.

‘ബാത്​റൂമിലെ ഗീസറിന് മുകളില്‍ കാമറ പോലെ എന്തോ ഒന്ന് ഉണ്ടെന്ന് ഹോസ്റ്റലിലെ ഒരു യുവതി പരാതിപ്പെട്ടിരുന്നു. പരാതി ലഭിച്ചയുടനെ പോലീസ് ഹോസ്റ്റലില്‍ എത്തി പരിശോധന നടത്തി. അപ്പോഴാണ് ഗീസറിന് മുകളില്‍ വെബ് കാമറ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്’ -ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാം ഗോപാല്‍ പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമറ സ്ഥാപിച്ച യുവതി തുടർന്ന്​ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കാമറ സ്ഥാപിച്ചതെന്ന് യുവതി സമ്മതിച്ചതായി ഡിഎസ്പി പറഞ്ഞു. ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം തട്ടാനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Woman arrested for placing hidden webcam in bathroom of Chandigarh PG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.