പന്തളം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരികളുടെ കൈയിൽനിന്ന് 18 ലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിെൻറ ഭാര്യ ഗീത എന്ന ഗീതറാണിയെ (63) ആണ് പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അസി. സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പന്തളം മുളമ്പുഴ സ്വദേശികളായ സഹോദരിമാരിൽനിന്നാണ് പണം തട്ടിയത്.
പിന്നീട് യുവതികൾക്ക് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈയിലെത്തിച്ചു. അവിടെെവച്ച് അഭിമുഖം നടത്തി. ഇരുവർക്കും വ്യാജ അപ്പോയിൻറ്മെൻറ് ഓർഡറും നൽകി. ചെന്നൈയിൽ മെഡിക്കൽ നടത്തി ജോലി ഉറപ്പിച്ച യുവതികൾ പിന്നീട് നാലുതവണയായി 18 ലക്ഷം രൂപ ഗീതറാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു.
സമാന കേസിൽ മുമ്പ് പലതവണ ജയിൽ ശിക്ഷ അനുഭവിച്ച ഇവർ തൃശൂരിൽ വ്യാജ തങ്കവിഗ്രഹം വിൽപന നടത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരുകയാണ്. കൂട്ടു പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗീത റാണിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.