ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവതി പിടിയിൽ. എസ്.എല്‍ പുരത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന മട്ടാഞ്ചേരി മുണ്ടംവേലി, കുട്ടത്തിപ്പറമ്പ് സജിത സെബാസ്റ്റ്യന്‍ (39) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള മാരാരിക്കുളം എസ്.എച്ച്.ഒ രാജേഷും സംഘവുമാണ് പിടികൂടിയത്.
77 ലിറ്റർ വിദേശമദ്യം, 142 കുപ്പി അരലിറ്ററിന്റെ വിദേശമദ്യം, ചാരായ വാറ്റുപകരണങ്ങൾ, 30 ലിറ്റർ കോട, ചന്ദനമുട്ടി എന്നിവ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്ന് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കഞ്ചാവ് ചെടിയും ഹാൻസും ചന്ദനത്തടിയുമായി മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായ കലവൂർ സ്വദേശി ദീപുവിന്റെ കാമുകിയാണ് സജിത സെബാസ്റ്റ്യന്‍. സജിതയും ദീപുവും മാസങ്ങളായി മദ്യ-മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു.
എറണാകുളത്തുള്ള ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് രണ്ടുവര്‍ഷമായി ആലപ്പുഴയിൽ പലഭാഗത്തായി ദീപുവുമൊന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർക്ക് സാമ്പത്തികസഹായം ചെയ്തവരെപ്പറ്റിയും മറ്റ് സഹായങ്ങൾ ചെയ്തവരെപ്പറ്റിയുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.