ന്യൂഡൽഹി: ഡൽഹിയിലെ ഷാലിമാർ ബാഗിൽ 38കാരിയായ സ്ത്രീയെയും മകളെയും നടുറോഡിൽ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാലുപേരുടെ നേതൃത്വത്തിലായിരുന്നു മർദനം. നവംബർ 19നാണ് സംഭവം.
സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വഴിയരികിൽ കാർ പാർക്ക് ചെയ്തതിന് ശേഷം രണ്ടു പെൺകുട്ടികൾ കാറിൽനിന്ന് പുറത്തിറങ്ങുന്നത് വിഡിയോയിൽ കാണാം. അവരുടെ സമീപത്തേക്ക് രണ്ടു സ്ത്രീകൾ എത്തുകയും അതിലൊരാളെ ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു. ഇതുകണ്ട അമ്മ പുറത്തിറങ്ങുേമ്പാൾ അവരെ രണ്ടു പുരുഷൻമാർ ചേർന്ന് വടികൊണ്ടും കൈകൊണ്ടും മർദിക്കുന്നതും ചവിട്ടുന്നതും വിഡിയോയിലുണ്ട്.
പരിക്കേറ്റ അമ്മയും മകളും ആശുപത്രിയിൽ ചികിത്സേതടി. സംഭവത്തിൽ 38കാരി െപാലീസിൽ പരാതി നൽകുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
22 കാരിയായ മേഘ, 20കാരിയായ നേഹ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും ഉടൻ ഇവരെ പിടികൂടുമെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
ആം ആദ്മി പാർട്ടി എം.എൽ.എ ബന്ദന കുമാരിയെ പിന്തുണക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് സ്ത്രീ ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.