പെൺമക്കളെ തൂക്കിക്കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഹൈദരാബാദ്​: തെലങ്കാനയിൽ രണ്ട്​ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. യദാദ്രി ഭോംഗിർ ജില്ലയിൽ വ്യാഴാഴ്ചയാണ്​ ദാരുണ സംഭവം. ഇളയ മകൾ രക്ഷ​െപട്ടതായി പൊലീസ്​ പറഞ്ഞു.

ഉമാറാണി (30) മക്കളായ ഹരിനി (12), ലസ്യ (8) എന്നിവരാണ്​ മരിച്ചത്​. ഇളയമകൾ ഷൈനിയാണ്​ (3) രക്ഷപെട്ടത്​. ഭർത്താവ്​ വെങ്കിടേനൊപ്പം ഉമയും കുടുംബവും രാംനഗറിലായിരുന്നു താമസം. 14 വർഷം മുമ്പായിരുന്നു വെങ്കിടേഷിന്‍റെയും ഉമാറാണിയുടെയും വിവാഹം.

സംഭവദിവസം വെങ്കിടേഷ്​ വീടിന്​ പുറത്തായിരുന്നു​ കിടന്നുറങ്ങിയത്​. ഉമയും മക്കളും വീടിനകത്ത്​ കിടന്നു. വ്യാഴാഴ്ച പുലർച്ചെ ഇളയ മകൾ ഷൈനിയുടെ നിലവിളി കേട്ടാണ്​ ​വെങ്കിടേഷ്​ ഉണർന്നത്​. വാതിൽ തുറക്കാൻ നോക്കിയെങ്കിലും അകത്ത്​ നിന്ന്​ പൂട്ടിയിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച്​ അകത്ത്​ കടന്നപ്പോൾ ഉമയും മക്കളും തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.​

ഉമ, ഹരിനി, ലസ്യ എന്നിവർ മരിച്ചപ്പോൾ ജീവന്​ വേണ്ടി പിടയുകയായിരുന്ന ഷൈനിയെ രക്ഷിക്കുകയായിരുന്നു. തൂക്കിയ തുണി കീറിപ്പോയതിനാലാണ്​ ഷൈനി രക്ഷപെട്ടത്​. ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

സാമ്പത്തിക പരാധീനതകൾ മൂലമാണ്​ യുവതി മക്കളെ കൂട്ടി മരിക്കാൻ തീരുമാനിച്ചതെന്ന്​ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. മദ്യപാനിയായ വെങ്കിടേഷ്​ ഉമാറാണിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു​വെന്നും ഇതേത്തുടർന്നാണ്​ അവർ കടുംകൈ ചെയ്​തതെന്നും പൊലീസ്​ പറഞ്ഞതായി ​ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു.

പെൺകുട്ടികളെ കൊലപ്പെടുത്തിയതിനും ആത്മഹത്യക്കും ഉമാറാണിക്കെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Woman hangs herself after killing two daughters in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.