ലഖ്നോ: പ്രണയത്തിലായ മകളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ അമ്മയെ വാടകക്കൊലയാളി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് സംഭവം. 42കാരിയായ അല്‍ക്ക ദേവിയാണ് കൊല്ലപ്പെട്ടത്.
മകളുടെ കാമുകൻ ആണെന്ന് അറിയാതെയാണ് വാടകക്കൊലയാളിയായ സുഭാഷ് (38) എന്നയാൾക്ക് അമ്മ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്‍ ലഭിച്ച വിവരം സുഭാഷ് കാമുകിയെ അറിയിക്കുകയും തുടർന്ന് ഇരുവും ചേർന്ന് അല്‍ക്കയെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ അൽക്ക ദേവിയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പ്രണയത്തിൽ അൽക്ക ദേവി അസ്വസ്ഥയായിരുന്നു. നാണക്കേട് ഭയന്നാണ് അൽക്ക മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മകളെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയായ സുഭാഷ് സിങിനെ ക്വട്ടേഷൻ നൽകിയത്. സുഭാഷുമായുളള പ്രണയത്തിന് മുൻപ് പ്രദേശത്തെ മറ്റോരാളോടൊപ്പം മകൾ ഒളിച്ചോടിയിരുന്നു. പിന്നീട് മകളെ തിരികെ കൊണ്ടുവരികയായിരുന്നു.
50,000 രൂപയാണ് അൽക്ക സുഭാഷ് സിങിന് നൽകിയത്. എന്നാൽ ക്വട്ടേഷൻ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകൻ എന്ന് അൽക്കയ്ക്ക് അറിയില്ലായിരുന്നു. അമ്മയെ കൊലപ്പെടുത്തിയാൽ താൻ വിവാഹത്തിന് തയ്യാറാണെന്ന് മകൾ സുഭാഷിന് വാക്ക് നൽകി. തുടർന്ന് സുഭാഷ് അക്കയെ കൊലപ്പെടുത്തുകയായിരുന്നു.
ഒക്‌ടോബർ ആറിനാണ് ജസ്രത്പുരിലെ വയലിൽ നിന്ന് അൽക്കയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൽക്കയുടെ മരണം കൊലപാതമാണെന്ന് കണ്ടെത്തിയത്. പിന്നീട് പൊലീസ് സുഭാഷ് സിങിനെ പിടികൂടുകയും ചോദ്യം ചെയ്യലിൽ സത്യം പുറത്തു വന്നു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.