കര്‍ണാടക ആർ.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കര്‍ണാടക ആർ.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയില്‍.

മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ നടക്കാവ് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസ്സനിലേക്ക് പോകുന്ന ബസ്സിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അതിക്രമം നടന്നത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.

ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വെച്ച് മോശം രീതിയില്‍ പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Woman sexually assaulted in Karnataka RTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.