ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ സഹായി ബലാത്സംഗം ചെയ്തു

ലഖ്നോ: ഉത്തർപ്രദേശിൽ ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ സഹായി ബലാത്സംഗം ചെയ്തു. മുസാഫർനഗർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രോഗികളെല്ലാം ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിൽ സഹായിയായ ഷുഐബ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡെങ്കി ബാധിച്ച അവശനിലയിലായിരുന്നു യുവതി. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളിൽ മറ്റ് രോഗികളെല്ലാം ഉറങ്ങുന്ന സമയത്ത് പ്രതി യുവതിയുടെ അടുത്തെത്തുകയും അനുചിതമായി സ്പർശിക്കുന്നതും വ്യക്തമാണ്.

സംഭവത്തിന് പിന്നാലെ പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. രണ്ട് മാസം മുൻപാണ് ഷുഐബ് ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.  

Tags:    
News Summary - Woman under treatment for dengue raped by compounder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.