കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് മോശമായി പെരുമാറിയെന്ന്; കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ

കുറ്റിപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. അങ്കമാലി സ്വദേശി ഇ.കെ. റെജിയെയാണ് (51) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ബസ്‍സ്റ്റാൻഡിൽ തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി. സി ബസിലാണ് സംഭവം. കടവല്ലൂരിൽനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് കയറിയ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹോപദ്രവം ഏൽപ്പിച്ചു, സ്ത്രീത്വത്തിന് മാനഹാനി ഉണ്ടാക്കുംവിധം പെരുമാറി എന്നീ കുറ്റത്തിനാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Woman was misbehaved in the KSRTC bus; Calicut University employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.