ഛണ്ഡിഗഢ്: പീഡനശ്രമം ചെറുക്കുന്നതിനിടെ അക്രമി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട യുവതി മരിച്ചു. ഹരിയാനയിലെ ഫത്തേഹബാദിലെ ടൊഹാനയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. റോത്തക്കിലെ ലഖൻ മജ്റയിൽനിന്ന് ടൊഹാനയിലേക്കാണ് യുവതി യാത്രചെയ്തിരുന്നത്. അക്രമം നടക്കുമ്പോൾ യുവതിയോടൊപ്പം ഒമ്പതുവയസ്സുള്ള മകനുമുണ്ടായിരുന്നു. ഡൽഹിയിൽനിന്നുള്ള പാസഞ്ചർ ട്രെയിനിലെ യാത്രക്കാരിൽ ഭൂരിഭാഗവും ടൊഹാനക്ക് മുമ്പുള്ള സ്റ്റേഷനിൽ ഇറങ്ങിയിരുന്നെന്നും ട്രെയിൻ ഏറക്കുറെ കാലിയായിരുന്നെന്നും റെയിൽവേ പൊലീസ് പറഞ്ഞു.
ട്രെയിൻ ടൊഹാന സ്റ്റേഷനിലെത്തിയപ്പോൾ തങ്ങളെ കാത്തുനിൽക്കുകയായിരുന്ന പിതാവിനോട് മകൻ കരഞ്ഞുകൊണ്ട് സംഭവം വിവരിക്കുകയായിരുന്നു. തുടർന്നാണ് റെയിൽവേ പൊലീസിനെ അറിയിച്ചത്. സ്റ്റേഷനു കുറച്ചു മാറി ട്രാക്കിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായയെന്നും ഇയാൾ ഉടനെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.